പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഉദുമ വടക്കേക്കര പ്രാദേശിക സമിതിക്ക് സ്വന്തം കെട്ടിടം പണിയും. മുന്നോടിയായി ജനാര്‍ദ്ദനന്‍ ആചാരിയുടെ കാര്‍മികത്വത്തില്‍ കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു. സുനിഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, അശോകന്‍ വെളിച്ചപ്പാടന്‍, ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍, ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍, മുന്‍ പ്രസിഡന്റ്‌റുമാരായ സി.എച്ച്. നാരായണനും , ബാബു മണയങ്ങാനവും , അഡ്വ.പി.ശേഖരന്‍, പി.വി. കുമാരന്‍,
നാരായണന്‍ മാസ്റ്റര്‍, പി.വി. ഗോപാലന്‍, സി. എച്ച്. രാഘവന്‍, കെ.വി. കുഞ്ഞപ്പു, പി.വി. മനോജ്, വേണു, വിശാലാക്ഷന്‍, കൊപ്പല്‍ പ്രഭാകരന്‍, പി.വി. അനില്‍കുമാര്‍, ടി.വി.കുഞ്ഞിരാമന്‍, റാം മനോഹര്‍, രവീന്ദ്രന്‍ കൊക്കാല്‍, സുധാകരന്‍, രോഹിണി ദാമോദരന്‍, പുഷ്പ ദേവദാസ്, പുരുഷോത്തമന്‍, പി.വി. ഉമേശന്‍, രാഘവന്‍, എച്ച്. ഹരിഹരന്‍,
വി.വി. ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
അമ്പാടിയുടെയും ചിരുതയുടെയും സ്മരണയ്ക്ക് മകന്‍ പടിഞ്ഞാര്‍ വീട് തറവാട് അംഗം അഡ്വ. പി. ശേഖരന്‍ സൗജന്യമായി നല്‍കിയ നാല് സെന്റ് ഭൂമിയിലാണ് കെട്ടിടം നിര്‍മിക്കുക. കഴകത്തില്‍ മൂന്ന് പഞ്ചായത്തുകളിലായി 32 പ്രാദേശിക സമിതികളില്‍ 10 സമിതികള്‍ക്ക് നിലവില്‍ സ്വന്തമായി കെട്ടിടവും ഓഫീസുമുണ്ട്.