CLOSE

കെഎസ്ടിഎ കാസര്‍കോട് ഉപജില്ലാ സമ്മേളനം ഡിസംബര്‍ 5 ന് കുണ്ടംകുഴിയില്‍

Share

കുണ്ടംകുഴി: കേരളാ ടീച്ചേഴ്‌സ് അസോസിയേഷന്‍
(കെ എസ് ടി എ) 31-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാസര്‍ഗോഡ് ഉപജില്ലാ സമ്മേളനം 2021 ഡിസംബര്‍ 5, ഞായറാഴ്ച കുണ്ടംകുഴി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കും. ഉപജില്ലയിലെ 10 ബ്രാഞ്ചുകളില്‍ നിന്നുള്ള അധ്യാപകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ജില്ലാ സെക്രട്ടറി പി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി അനുബന്ധ പരിപാടികള്‍, അധ്യാപക കലാമേള, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കും.
‘നവകേരള സൃഷ്ടിക്കായ് അണിചേരൂ …മതനിരപേക്ഷ ജനകീയവിദ്യാഭ്യാസം ശക്തിപ്പെടുത്തൂ’ എന്ന മുദ്രാവാക്യമുഅയര്‍ത്തിക്കൊണ്ട് നടക്കുന്ന സമ്മേളനത്തിന്റെ നടത്തിപ്പിനുവേണ്ടി സംഘാടക സമിതി രൂപീകരിച്ചു. യോഗം കര്‍ഷക സംഘം ബേഡകം ഏരിയ സെക്രട്ടറി എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഇ വിനോദ് കുമാര്‍
അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവന്‍, ടി പ്രകാശന്‍, കെ മുരളീധരന്‍, പി കെ ഗോപാലന്‍, സുരേഷ് പായം, എം രഘുനാഥ്, കെ ജി പ്രതീശ്, പി.വി ശശി, മധുസൂദനന്‍.എ, മാലതി.എ, കെ മോഹനന്‍, ടി പി ഗോപാലന്‍, അഖില്‍ മാധവ്, മധു തോരോത്ത്, സുജി ചേടിക്കുണ്ട്, എം വി വേണുഗോപാലന്‍, എം കരുണാകരന്‍, കെ പുഷ്പരാജന്‍ എന്നിവര്‍ സംസാരിച്ചു. സി കെ ജഗദീഷ് സ്വാഗതവും കെ പുഷ്പരാജന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍. പി കെ ഗോപാലന്‍ ചെയര്‍മാന്‍ ,
സുരേഷ് പായം വൈസ് ചെയര്‍മാന്‍,
കെ പുഷ്പരാജന്‍ കണ്‍വീനര്‍ ,
എ അശോക് കുമാര്‍ ജോ കണ്‍വീനര്‍.

Leave a Reply

Your email address will not be published. Required fields are marked *