രാജപുരം: കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച പാചക വാതക സിലിണ്ടര്‍ വില പിന്‍വലിക്കുക, മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലുകള്‍ എടുത്തുകളയുക, കേരള സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും അധികമായി ഇടാക്കുന്ന പെട്രോള്‍ ഡീസല്‍ നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണ സമരവും നടത്തി. രാജപുരം സബ് രജിസ്ട്രാര്‍ ഓഫിസ്ന് മുന്നില്‍ നടത്തിയ ധര്‍ണ സമരം ഡി സി സി ജനറല്‍ സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ മാധവന് നായര്‍ അധ്യക്ഷത വഹിച്ചു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷണര്‍, കള്ളാര്പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, മധുസുദനന്‍ ബാലൂര്‍, പി കെ ബാലചന്ദ്രന് ,എം എം സൈമണ്‍, ജോണി തോലാംമ്പുഴ, യൂത്ത് കോണ്ഗ്രസ്കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സന്തു ടോം ജോസ് എന്നിവര്‍ പ്രസംഗിച്ചു.