പാലക്കുന്ന് : അപൂര്‍വ രോഗം ബാധിച്ച വീട്ടമ്മ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു. ചെമ്മനാട് പഞ്ചായത്തില്‍
അച്ചേരി വള്ളിവയലില്‍ ബാലന്റെ ഭാര്യ ശ്രീദേവി അഫ്‌ളാറ്റിക് അനീമിയ എന്ന അപൂര്‍വ രോഗ ബാധിതയായി കിടപ്പിലാണ്. പ്ലേറ്റലറ്റ് കൗണ്ട് സാധാരണ അളവില്‍ നില്‍ക്കാത്ത ഗുരുതരമായ അവസ്ഥയിലാണ് ഈ വീട്ടമ്മ. തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സക്കായി 10 ലക്ഷത്തോളം രൂപ വേണ്ടിവരും. തൊഴിലുറപ്പ് ജീവനക്കാരിയായ ശ്രീദേവിക്കും ബീഡിതെറുപ്പ് ജോലിക്കാരനായ ഭര്‍ത്താവ് ബാലനും അവരുടെ മൂന്ന് പെണ്‍മക്കള്‍ക്കും താങ്ങാവുന്നതല്ല ഈ ഭാരിച്ച ചികിത്സാ ചെലവുകള്‍. ജോലിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം നിത്യചെലവിന് പോലും തികയാത്ത അവസ്ഥയില്‍, ഭാര്യയുടെ ചികിത്സയയ്ക്ക് പണം കണ്ടെത്താനാവാതെ ഉദാരമനസ്‌കരുടെ സഹായത്തിനായി കത്തിരിക്കുകയാണ് ബാലനും കുടുംബവും. ഇപ്പോള്‍ തന്നെ ഉള്ളതെല്ലാം വിറ്റു പെറുക്കി നല്ലൊരു തുക ചെലവിട്ടു കഴിഞ്ഞു. പാലക്കുന്നിലാണ് ശ്രീദേവിയുടെ അമ്മ വീട്. ഒരാഴ്ചക്കകം ചികിത്സ തുടങ്ങാനാണ് നിര്‍ദേശം. ഫണ്ട് സ്വരൂപിക്കാന്‍ സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദുര്‍,
പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ എന്നിവര്‍ മുഖ്യരക്ഷാധിമാരായും വാര്‍ഡ് അംഗം സുജാത രാമകൃഷ്ണന്‍ ചെയര്‍പെര്‍ ഴ്‌സനായും മുരളി അച്ചേരി കണ്‍വീനറായും ജനകീയ ചികിത്സാ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഫോണ്‍: 9447264696.
ബാങ്ക് വിവരം:
IndianOverseas Bank, Udma
A/C NO : 369401000003464
IFSC CODE: IOBA0003694
GPay : 9744034133 (പി.വി. സുകുമാരന്‍ )