CLOSE

ടാങ്കര്‍ ലോറിക്കടിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം ഇരുചക്ര വാഹനം മഴയില്‍ തെന്നിവീഴുകയായിരുന്നു.

Share

നീലേശ്വരം | കാസര്‍കോട്ട് ടാങ്കര്‍ ലോറിക്കടിയിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. അരയിക്കടവിലെ സജീവന്‍- റാണി ദമ്പതികളുടെ മകന്‍ സജിത് (21) ആണ് പടന്നക്കാട് മേല്‍പാലത്തില്‍ വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.

ടൈല്‍സ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനം മഴയില്‍ തെന്നിവീഴുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചയാള്‍ റോഡിന് താഴേയ്ക്ക് വീണതിനാല്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സജിത് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

മുത്തപ്പനാര്‍ കാവ് സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടറെന്ന് പൊലീസ് പറഞ്ഞു. സജിതിന് രണ്ട് സഹോദരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *