പൂച്ചക്കാട് : പൂച്ചക്കാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ 104 -ാം ജന്മദിനം ആചരിച്ചു. ഛായ ചിത്രത്തിനു മുന്നില്‍ പൃഷ്പാര്ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി. കെ.പി.സി സി സംസ്ക്കാര സാഹിതി ജില്ലാ വൈസ് ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുഞ്ഞിരാമന് മണിയാണി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് പളളിക്കര മണ്ഡലം പ്രസിഡണ്ട് സി.എച്ച് രാഘവന്, ബുത്ത് പ്രസിഡണ്ടുമാരായ സി.എച്ച് മധുസൂദനന്, പി.കെ മുരളി മീത്തല്‍, അബ്ദുള്‍ റഷീദ് ദാവൂദ് മൊഹല്ല, പികൃഷ്ണന്‍ ആലുങ്കാല്‍, പ്രഭു മൊട്ടംചിറ, വിജയന് നെഹ്റു മൈതാനി, കൃഷ്ണന് കുളങ്ങരടി എന്നിവര്‍ സംസാരിച്ചു.