പാലക്കുന്ന് : പള്ളം വിക്ടറി ക്ലബ്ബിന്റെ നാല്‍പ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സൗജന്യ തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തുന്നു. മാവുങ്കാല്‍ മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഡിസംബര്‍ 5ന് രാവിലെ 9 മുതല്‍ 12.30 വരെ പള്ളം ക്ലബ്ബ് പരിസരത്താണിത് നടത്തുക. താല്പര്യമുള്ളവര് ഡിസംബര്‍ 4 ന് മുമ്പായി പേര് നല്‍കണം. ഇതിനായി മുരളി പള്ളം ചെയര്‍മാനായും പി.പി. ശ്രീധരന് കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചു.
ഫോണ്‍: 9746696244,9846802780.