CLOSE

അജിത് സി കളനാടിന് മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡ് ; സ്‌കൗട്ട്‌സ് പ്രസ്ഥാനത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തന മികവിനാണ് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചത്

Share

പാലക്കുന്ന് : സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനത്തില്‍ ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തന മികവ് വിലയിരുത്തി നല്‍കുന്ന സംസ്ഥാനതല മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് അജിത് സി. കളനാട് തിരഞ്ഞെടുക്കപ്പെട്ടു. ഈ അപൂര്‍വ്വ അംഗീകാരത്തിന് അജിത് സി കളനാടിനെ തെരഞ്ഞെടുക്കപ്പെട്ടത് ജില്ലയ്ക്ക് അഭിമാനമായി. കേരളത്തില്‍ നിന്ന് അജിത് ഉള്‍പ്പെടെ ഒന്‍പത് പേര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. റോവര്‍ വിഭാഗം കാസര്‍കോട് ജില്ലാ കമ്മീഷണറായി അടുത്തിടെ സ്ഥാനമേറ്റ ഇദ്ദേഹം ചന്ദ്രഗിരി റോവര്‍സ് ഗ്രൂപ്പ് ലീഡര്‍ ആണ്.കഴിഞ്ഞ വര്‍ഷം പ്രത്യേക ലോങ് സര്‍വ്വീസ് അവാര്‍ഡും ലഭിച്ചിരുന്നു. ചന്ദ്രഗിരി ജി എച്ച് എസില്‍ നിന്നും തുടങ്ങി സ്‌കൗട്ട്‌സ് പ്രസ്ഥാനത്തിലൂടെ കഴിഞ്ഞ 31 വര്‍ഷമായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ച മികവ് പരിഗണിച്ചാണ് അജിത്തിനെ ഈ അപൂര്‍വ ബഹുമതി തേടിയെത്തിയത്.

കഴിഞ്ഞ 25 വര്‍ഷമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വനവല്‍ക്കരണ രംഗത്തും ആദ്യകാലത്ത് പോളിയോ നിര്‍മ്മാര്‍ജ്ജനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ നേതൃ സ്ഥാനത്തും ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കുന്നതിലും കോവിഡ് കാലത്തും തുടര്‍ന്നും റോവേഴ്‌സിന്റെ നേതൃത്വനിരയില്‍ നിര്‍ണായക സാനിധ്യമാണ് അജിത്. കുട്ടികളുടെ വ്യക്തിത്വ വികസന പരിശീലകനാണ്. അറിയപ്പെടുന്ന അനൗണ്‍സറും സംഘടകനുമാണ് .
ജെസിഐ പ്രസ്ഥാനത്തില്‍ 20 വര്‍ഷമായി തുടരുന്നു. ജെസിഐ മേഖല പരിശീലകന്‍ കൂടിയായ അജിത് നിലവില്‍ പാലക്കുന്ന് ജെസിഐ പ്രസിഡന്റ് കൂടിയാണ്. പാലക്കുന്ന് അംബിക ആര്‍ട്സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ സെക്രട്ടറി, ജി എല്‍ പി എസ് ഉദുമ പി ടി എ പ്രസിഡന്റ്, കീഴൂര്‍ കളരി അമ്പലം ഭരണ സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. എല്‍. ഐ. സി ഓഫ് ഇന്ത്യ കാസര്‍കോട് ബ്രാഞ്ചിലെ ഏജന്റ് ആണ്.

അറിയപ്പെടുന്ന പൂരക്കളി പണിക്കര്‍ സി രാഘവന്‍ പണിക്കരുടെയും ടി.വി ലീലയുടെയും മകനാണ് .പി ഡബ്ല്യൂ ഡി കാഞ്ഞങ്ങാട് കെട്ടിട വിഭാഗം ഓഫീസില്‍ ഹെഡ് ക്ലര്‍ക്ക് ജിജിയാണ് ഭാര്യ. അഭിനന്ദ് (ചട്ടഞ്ചാല്‍ എച്ച് എസ് എസ്. എട്ടാം തരം) അനിരുധ് (ഉദുമ ജി.എല്‍. പി. എസ്. മൂന്നാം തരം ) എന്നിവര്‍ മക്കള്‍.കളനാട് തൊട്ടിയില്‍ ആണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *