രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം നടത്തണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തുന്ന ഇ- ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന് ക്യാമ്പ് പള്ളിക്കര പഞ്ചായത്തില്‍ എട്ട് കേന്ദ്രങ്ങളില്‍ നടത്തുന്നതിന് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേന്ദ്രങ്ങള്‍: നവമ്പര്‍ 21 ആലക്കോട് ഇ.എം.എസ് ഗ്രന്ഥാലയം; വെളുത്തോളി കമ്യൂണിറ്റി ഹാള്‍, 22 പള്ളിക്കര ശക്തി നഗര്‍, 28 ചേറ്റുകുണ്ട് കീക്കാന്‍ ആര്.ആര്.എം.ജി.യു.പി.സ്കൂള്‍, ഡിസംബര്‍ 5 കരിച്ചേരി ജി.യു.പി.സ്കൂള്‍, 6 നെല്ലിയടുക്കം ജി.എല്‍.പി.സ്കൂള്‍ പനയാല്‍, 12പെരിയാട്ടടുക്കം ബേങ്ക് പരിസരം, മൗവ്വല്‍ ആര്.എ.എല്‍.പി.സ്കൂള്‍.
പള്ളിക്കര പഞ്ചായത്തംഗം വി.കെ.അനിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന് ഉല്‍ഘാടനം ചെയ്തു.
പള്ളിക്കര അക്ഷയ കേന്ദ്രത്തിലെ കുഞ്ഞിക്കണ്ണന് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സൂരജ്, ട്രേഡ് യൂണിയന് പ്രതിനിധികളായ എ.ബാലകൃഷ്ണന്, പി.കെ.അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, മാധവബേക്കല്, അബ്ബാസ്, ഭരതന്, നാരായണന് ഈലടുക്കം, ആര്.ബാലകൃഷ്ണന്, എന്നിവര്‍ പ്രസംഗിച്ചു.കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പത്മിനി, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടി സുധാകരന് സ്വാഗതവും രാജകുസുമം നന്ദിയും പറഞ്ഞു.