CLOSE

വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് മുങ്ങി : പ്രതി പിടിയില്‍

Share

കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ച് 25000 രൂപയുമായി യു.എ.ഇയിലേക്ക് കടന്ന കേസിലെ പ്രതി പിടിയില്‍. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശിയെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുസാഫിര്‍ അലിയാണ് (26) പിടിയിലായത്. 2018-ല്‍ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ 35കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പീഡനത്തിന് ശേഷം യുവതിയുടെ വീട്ടില്‍ നിന്ന് കാല്‍ ലക്ഷം രൂപയും മോഷ്ടിച്ചാണ് യുവാവ് സ്ഥലംവിട്ടത്.

ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ യുവാവ് ഗള്‍ഫിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യു.എ.ഇയുമായുള്ള കുറ്റവാളികളെ കൈമാറല്‍ നിയമം അനുസരിച്ച് ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐ മുഖാന്തരമാണ് ഇന്റര്‍പോളിനെ സമീപിച്ചത്. ഹോസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ വിനയന്‍ എന്നിവര്‍ പ്രതിയെ സി.ബി.ഐ-യില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.