CLOSE

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കും

Share

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 വയസ്സു വരെയും 16 മുതല്‍ 20 വയസ്സു വരെയും 21 മുതല്‍ 25 വയസ്സു വരെയും പ്രായപരിധിയില്‍ വരുന്നവരെ ഉള്‍പ്പെടുത്തി മൂന്ന് വിഭാഗങ്ങളിലായി ഓണ്‍ലൈനായി മത്സരം നടക്കും. ഡിസംബര്‍ 22 ന് നടക്കുന്ന ചടങ്ങില്‍ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. താത്പര്യമുള്ളവര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 27 നകം ഇമെയില്‍/ തപാല്‍ വഴി അപേക്ഷിക്കണം. ഫോണ്‍: 0471-2311842, ഇമെയില്‍: directormpcc@gmail.com. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് (http://www.facebook.com/Vyloppilli/) ഗ്രൂപ്പില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *