കാസര്‍കോട്: വികസനമെന്ന പേര് പറഞ്ഞു ഭീഷണിയാല്‍ ഭീകരത സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കെ-റെയില്‍വേ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു പറഞ്ഞു. കെ റെയിവെ പദ്ധതിക്കെതിരെ ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് പുതി ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പിലാക്കുമ്പോള്‍ നടത്തേണ്ട പാരിസ്ഥിതിക പഠനം പോലും നടത്തിയിട്ടില്ല. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കഴിയാത്ത സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ വന്‍ ദുരന്തമാണ് ഉണ്ടാകാന്‍ പോകുന്നത്. ആയിരക്കണക്കിന് സാധാരണ ജനങ്ങള്‍ കുടിയിറക്കപ്പെടും, ഹെക്ടര്‍ കണക്കിന് കൃഷിസ്ഥലങ്ങളും ഇല്ലാതാവും. കേരളത്തിലെ ജനവികാരത്തെ എതിരായി 64000 കോടി രൂപ കടം എടുത്തു നടപ്പിലാക്കുന്ന ഈ പദ്ധതി കൊണ്ട് സംസ്ഥാനത്ത് ഒരു രൂപയുടെ പോലും ലാഭമുണ്ടാകില്ല. ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പാവപ്പെട്ടവരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന ഈ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും. കോടികള്‍ മുടക്കിയുള്ള ഈ പദ്ധതി ഒരു കാലഘട്ടത്തിലും ഇന്ത്യന്‍ റെയിവേയുമായി കൂട്ടിയോജിപ്പിക്കാന്‍ സാധിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ഈ സന്ദര്‍ഭത്തില്‍ പ്രയോജനകരമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടത്. വികസനത്തിന്റെ പേരില്‍ കേരളത്തെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു. ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.രമേശ്, രാമപ്പ മഞ്ചേശ്വരം, രൂപവാണി.ആര്.ഭട്ട്, എം.ബല്‍രാജ്, ജനനി, മഹിളാമോര്‍ച്ച ദേശീയ സമിതി അംഗം അശ്വിനി, ബിജെപി ജില്ലാ സെക്രട്ടറിമാരായ ഉമ കടപ്പുറം, സൗമ്യ മഹേഷ്, പുഷ്പ അമേക്കള, എസ്എടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ.കയ്യാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന് മധൂര്‍, എസ്.ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഈശ്വരന് മാസ്റ്റര്‍, ബിജെപി കാസര്‍കോട് മണ്ഡലം ജന.സെക്രട്ടറിമാരായ പി.ആര്.സുനില്‍, സുകുമാര്‍ കുദ്രപാടി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജന.സെക്രട്ടറിമാരായ എ.വേലായുധന് സ്വാഗതവും വിജയകുമാര്‍ റൈ നന്ദിയും പറഞ്ഞു.