CLOSE

കാസര്‍കോട് ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ്

Share

കാസര്‍കോട് 100 ജില്ലയില്‍ പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 102
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 800 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 711

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5265 പേര്‍

വീടുകളില്‍ 4870പേരും സ്ഥാപനങ്ങളില്‍ 395പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള ത് 5265പേരാണ്. പുതിയതായി 348പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1776സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1313 ആന്റിജന്‍ 458 ട്രൂനാറ്റ് ) 600പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 317പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി348 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും192 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതുവരെ 141100പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 139,040 ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *