രാജപുരം: പൂടംകല്ല്താലൂക്കാശുപത്രിയില് റോട്ട വൈറസ് വാക്സിന് ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കളളാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സന്തോഷ് വി ചാക്കോ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് നിവേദനം നല്കി. കുട്ടികള്‍ക്ക് ഒന്നര മാസം മുതല്‍ വയറിളക്കം പോലുള്ള മാരകമായ അസുഖങ്ങള്‍ക്ക് നല്കുന്ന റോട്ട വൈറസ് പ്രതിരോധ മരുന്ന് ഒരു മാസത്തോളമായി പനത്തടി താലൂക്ക് ആശുപത്രി പൂടങ്കല്ലില്‍ ലഭ്യമല്ല. മാതാപിതാക്കള്‍ ആഴ്ചകളായി പലതവണ ആശുപത്രിയില്‍ വന്നു മരുന്ന് ലഭിക്കാതെ തിരിച്ചു പോകേണ്ടി വരുകയും, പരിഭ്രാന്തരാകുകയും ചെയുന്നഅവസ്ഥ ഉണ്ടാകുന്നു വാക്സിന് എപ്പോള്‍ ലഭിക്കും എന്നറിയുന്നതിന് താലൂക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ,മരുന്ന് വരാത്തതിന്റെ കാരണമോ, എപ്പോള്‍ വരുമെന്നതോ വ്യക്തമായ മറുപടി ലഭിക്കുന്നില്ല, മാത്രവുമല്ല ജില്ലയില്‍ എവിടെയും ഈ മരുന്ന് ലഭ്യമല്ല എന്ന കാര്യമാണ് അറിയാന്‍ സാധിച്ചതെന്നും. ആയതിനാല്‍ ആരോഗ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
