പാലക്കുന്ന്: തിരുവക്കോളി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് വയല്‍ക്കോല ഉത്സവം 27 നും 28 നും ആഘോഷിക്കും. 27ന് വൈകുന്നേരം
7.30ന് തെയ്യം തുടങ്ങല്‍.8ന് കുളിച്ചുതോറ്റം. 9ന് തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രം അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ കാഴ്ച്ചാവരവ്. 28ന് രാവിലെ 10ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്.
വൈകുന്നേരം 4ന് ഗുളികന് തെയ്യക്കോലത്തോടെ സമാപനം.
തിരുവക്കോളി തിരൂര്‍ ‘നഗരസഭ’ പരിധിയില്‍ നിന്ന് നിശ്ചിത തുക ‘വയച്ചില്’ സ്വരൂപിച്ചാണ് ഇവിടെ ഉത്സവം നടത്തുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് പതിവ് അന്നദാനം ഉണ്ടായിരിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.