പാലക്കുന്ന്: കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം നിര്‍മാണം ഇനിയും തുടങ്ങാത്തതില്‍ പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആശങ്ക രേഖപ്പെടുത്തി. സ്ഥലമെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായിട്ടും നിസ്സാരമായ സാങ്കേതിക കുരുക്കില്‍, നിര്‍മാണത്തിനായുള്ള പ്രാരംഭ നടപടികള്‍ ഇനിയും വൈകിപ്പിച്ചാല്‍ സമരമുറകള്‍ കൈകൊള്ളേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ക്ഷേത്രം ഭരണ സമിതി വൈസ് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് സുരേഷ് കുമാര്‍ പാലക്കുന്ന് അധ്യക്ഷനായി. സുനീഷ് പൂജാരി, ജയനന്ദന് പാലക്കുന്ന്, കെ.വി സുരേഷ് ,മോഹന്‍ദാസ് ചാപ്പയില്‍, ടി.കെ കൃഷ്ണന്, ഉണ്ണികൃഷ്ണന് വെടിത്തറക്കാല്‍, നാരായണന് ചാമത്തോട്ടം, വിജയന് തെല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു. പി. എസ്. സി വഴി അധ്യാപികയായി നിയമനം ലഭിച്ച സമിതി അംഗം കെ സൗമ്യയെ പുരസ്കാരം നല്കി അനുമോദിച്ചു.