CLOSE

ഇശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

Share

കാഞ്ഞങ്ങാട്: രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഇശ്രം കാര്‍ഡിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്. മഡിയന്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ വിവിധ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നിരവധി ആളുകള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അഷറഫ് കൊളവയല്‍ ഉദ്ഘാടനം ചെയ്തു. കോമണ്‍ സര്‍വീസ് സെന്റര്‍ വി എല്‍ ഇ സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എം അധ്യക്ഷത വഹിച്ചു. ഗോവിദ്ധന്‍ നമ്പൂതിരി, പി.എം അബ്ദുന്നാസര്‍, എം.ബി ഹനീഫ്, ബക്കര്‍ ഖാജ, ത്വയ്യിബ് മാണിക്കോത്ത്, വി.എല്‍. ഇമാരായ അബൂബക്കര്‍ തൊട്ടി, ഹാറൂണ്‍ ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *