CLOSE

ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്തി

Share

ളാംതോട് :അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കു വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഇ-ശ്രം കാര്‍ഡിന് വേണ്ടിയുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പ് ബളാംതോട് സേവാഭാരതി ഓഫീസില്‍ വെച്ച് നടത്തി. ബി.ജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് ജില്ലാ കമ്മിറ്റിയംഗം പി രാമചന്ദ്രസറളായ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ്, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം ഷിബു, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംകുമാര്‍, അനില്‍കുമാര്‍ ചാമുണ്ടിക്കുന്ന്, വി കൃഷ്ണന്‍കുട്ടി നായര്‍, ഭാസ്‌ക്കരന്‍ കാപ്പിത്തോട്ടം, പി കൃഷ്ണകുമാര്‍, സന്തോഷ് കുമാര്‍ മായത്തി എന്നിവര്‍ സംസാരിച്ചു. പാണത്തൂരിലെ കോമണ്‍സര്‍വീസ് സെന്ററുകളായ സന്‍ പവി, ഇന്‍സൈറ്റ് സ്ഥാപനങ്ങളിലെ കെ സന്തോഷ്,കെ.എം മോഹനന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *