കാഞ്ഞങ്ങാട്: ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാള്‍മരം മുറിക്കല്‍ ചടങ്ങും ഘോഷയാത്രയും നടത്തി. ചടങ്ങില്‍ മടിക്കൈ അഴകുളം ഭഗവതി ക്ഷേത്രം, തെരുവത്ത് അറയില്‍ ഭഗവതി ദേവാലയം, മന്ന്യോട്ട് ദേവാലയം എന്നിവിടങ്ങളിലെ സ്ഥാനികരും പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കാളികളായി. ദേവാലയത്തില്‍ നടത്തിയ ദേവപ്രശ്ന ചിന്തയെ തുടര്‍ന്നാണ് നവീകരണത്തിന് തുടക്കം കുറിച്ചത്.