പാലക്കുന്ന് : ശവസംസ്ക്കാരം വീട്ടുപറമ്പുകളില്‍ നിന്ന് ഒഴിവാക്കി പൊതു ശ്മാശനത്തില്‍ മാത്രമായിരിക്കുമെന്ന് പാലക്കുന്ന് കഴകം പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് പി. കുമാരന് അധ്യക്ഷനായിരുന്നു. സെക്രട്ടറി സജിത്കുമാര്‍, ചന്ദ്രശേഖരന്, പി. ബി. കുഞ്ഞിരാമന്, ബി.ടി കമലാക്ഷന്‍, രാജേഷ് പള്ളിക്കര, ടി.കെ.ദാമോദരന്‍, ടി.സുധാകരന്, ടി.വി. റോഷന്, മാതൃസമിതി പ്രസിഡന്റ് ചന്ദ്രാവതി പ്രകാശന്, സെക്രട്ടറി ചാന്ദിനി പ്രമോദ്, എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മികച്ച സേവനം കാഴ്ച വെച്ച ടി.കെ. പ്രദീപ്കുമാറിനെയും പത്താം ക്ലാസില്‍ മുഴുവന്‍ എ പ്ലസ് നേടിയ മീനാക്ഷി മനോജ്, ചന്ദന റജി എന്നിവരെയും മറ്റു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. ക്ഷേത്രോത്സവങ്ങളുടെ ഫോട്ടോ അനാഛാദനം ക്ഷേത്രം ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന് പാത്തിക്കാല്‍ നിര്‍വഹിച്ചു.