കാഞ്ഞങ്ങാട്: സംസ്ഥാന കാരംസ് ചാംപ്യന്‍ഷിപ്പ് ഡിസംബര്‍ 3, 4, 5 തീയതികളില്‍ പടന്നക്കാട്ട് നടക്കും. ഗുഡ് ഷെപേഡ് ചര്‍ച്ച് ഹാളിലാണ് മല്‍സരങ്ങള്‍. ഇതാദ്യമായാണ് സംസ്ഥാന ചാംപ്യന്‍ഷിപ്പിന് ജില്ല ആതിഥ്യമരുളുന്നത്. മെന്‍സ്, വിമന്‍സ്, വെറ്ററന്‍സ് വിഭാഗങ്ങളില്‍ മല്‍സരങ്ങളുണ്ടാകും. സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍ 24 ന് ബുധനാഴ്ച വൈകിട്ട് 4നു കാഞ്ഞങ്ങാട് പുതിയ കോട്ട ഗവ.റസ്റ്റ് ഹൗസിന് സമീപം എ.സി.കണ്ണന് നായര്‍ സ്മാരക ഹാളില്‍ ചേരും.