കാഞ്ഞങ്ങാട് : 60 വയസ് കഴിഞ്ഞ എല്‍.ഐ.സി. ഏജന്റുമാര്‍ക്ക് 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, പോളിസി ബോണ്ട് വിതരണം എല്‍.ഐ.സി. നേരിട്ട് നടത്തുക, പോളിസി ഉടമകളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങി 7 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഐ.സി.ഏജന്റ്‌സ് ഫെഡറേഷന്‍ ദേശീയ കമ്മിറ്റിയുടെ അഹ്വാന പ്രകാരം എല്‍.ഐ.സി കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഡിവിഷനല്‍ വൈസ് പ്രസിഡണ്ട് എ.സി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ടി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ നേതാക്കളായ വി.എം.ജോസഫ്, ടി.വി.ബാലകൃഷ്ണന്‍, ജനാര്‍ദ്ദനന്‍ നായര്‍, കെ.മോഹന്‍കുമാര്‍, സുകുമാരന്‍ പൂച്ചക്കാട്, കെ.കെ.ഡോമി, പി.എം.അഗസ്റ്റിന്‍, സി. തങ്കമണി എം.കെ.പ്രേംകുമാര്‍ ,എം. പ്രദീപ്കുമാര്‍, സി.വി. ഇന്ദിര, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മേഴ്‌സി ജോര്‍ജ് സ്വാഗതവും ബ്രാഞ്ച് വൈസ് പ്രസിഡണ്ട് പി.വി.രാജേഷ് നന്ദിയും പറഞ്ഞു.