CLOSE

അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

Share

രാജപുരം: എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍ പി സ്‌കുളിന് അനുവദിച്ച കെട്ടിടവും, പാചകപ്പുരയും, സ്റ്റേജും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയാ ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി ഗീത, സന്തോഷ് വി ചാക്കോ, പഞ്ചായത്ത് മെംബര്‍ ശരണ്യ സുധീഷ്, ഹൊസ്ദുര്‍ഗ് എ ഇ ഒ ടി.കെ ഗണേഷ് കുമാര്‍, പ്രധാനാധ്യാപകന്‍ കൃഷ്ണന്‍, റിട്ട.പ്രധാനാധ്യാപകന്‍പുന്നൂസ് മാത്യു, രത്‌നാകരന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍ നായര്‍, കെ ബാലകൃഷ്ണന്‍, ഗിരിജ കെ.വി, രാജേഷ് കുമാര്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *