രാജപുരം : 80:20 എന്ന ന്യൂനപക്ഷ അനുപാതം നീതിരഹിതം എന്ന ഹൈക്കോടതി വിധിക്കെതിരെ, കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതില്‍ പ്രതിഷേധിച്ച്, കത്തോലിക്ക കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത വഞ്ചനാദിനം, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് രാജപുരം യൂണിറ്റ് ആചരിച്ചു. ഫോറോന വികാരി റവ.ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു.
കെ.സി.സി. മലബാര്‍ റീജിയണ്‍ പ്രസിഡന്റും, കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സെക്രട്ടറിയുമായ ബാബു കദളിമറ്റം വഞ്ചനാദിന സന്ദേശം നല്‍കി. കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് മാത്യൂ പൂഴിക്കാല അദ്ധ്യക്ഷത വഹിച്ചു. ഫോറോന വൈസ് പ്രസിഡന്റ് സൈമണ്‍ മണ്ണൂര്‍, ജിജി കുര്യന്‍ കിഴക്കേപുറത്ത്, എം.റ്റി.ഫിലിപ്പ് മെത്താനത്ത്, യൂണിറ്റ് സെക്രട്ടറി ജോസ് മരുതൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.