പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ നീലഗിരി ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളും ഡൈനിംഗ് ഹാളും ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്ലുവും ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം രജിസ്ട്രാര്‍ ഡോ.എന്‍.സന്തോഷ് കുമാറും നിര്‍വ്വഹിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, കണ്ട്രോളര് ഓഫ് എക്സാമിനേഷന് ഡോ.എം.മുരളീധരന് നമ്പ്യാര്‍, വകുപ്പ് അധ്യക്ഷന്മാര്, അധ്യാപകര്‍, ജീവനക്കാര്‍, ഗസ്റ്റ് ഹൗസ് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗസ്റ്റ് ഹൗസ് ഡയറക്ടര്‍ ഡോ.കെ.എ. ജര്‍മ്മിന സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ ഡോ.എച്ച്.പി. ഗുരുശങ്കര നന്ദിയും പറഞ്ഞു.