CLOSE

പ്രധാനമന്ത്രി ഉജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണോദ്ഘാടനം നടത്തി

Share

കോളിച്ചാല്‍ : പ്രധാനമന്ത്രി ഉജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന്‍ പനത്തടി പഞ്ചായത്തിലെ മൂന്നാം ഘട്ട വിതരണോദ്ഘാടനം കോളിച്ചാല്‍ പിലാക്കണ്ടി ഏജന്‍സിയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ ലയണ്‍ ക്ലബ്ബില്‍ വെച്ച് നടത്തി. പദ്ധതിയുടെ വിതരണോദ്ഘാടനം 15-ാം വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ നിര്‍വ്വഹിച്ചു. അശോകന്‍ പിലാക്കണ്ടി. (പ്രൊപ്രൈറ്റര്‍)അദ്ധ്യക്ഷത വഹിച്ചു.ആര്‍. സൂര്യനാരായണഭട്ട് M J F, കേരള വനവാസി വികാസ കേന്ദ്രം സംഘടന സെക്രട്ടറി ഷിബു പാണത്തൂര്‍, ഒ.സി ശ്രീകുമാര്‍, അനില്‍, വെങ്കട്ട രമണ ഭട്ട് (കുണ്ടംകുഴി ഗ്യാസ് ഏജന്‍സി ), ദീപ എ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വര്‍ക്കി മെക്കാനിക്ക് ഗുണഭോക്താക്കള്‍ക്ക് ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *