CLOSE

അടോട്ട് കിഴക്കേ വീട് പുതിയ ഭഗവതി തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു

Share

വെള്ളിക്കോത്ത് : രണ്ടു ദിവസങ്ങളിലായി നടന്ന അടോട്ട് കിഴക്കേ വീട് പുതിയ ഭഗവതി തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു. കളിയാട്ട മഹോത്സവത്തിന് ഭാഗമായി തറവാട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 100 വയസ്സ് പിന്നിട്ട ബാ ത്തൂര്‍ തറവാട് കാരണവര്‍ കുഞ്ഞി തീയന്‍ അന്തിത്തിരിയനെ ആദരിക്കുന്ന ചടങ്ങും നടന്നു. കൂടാതെ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ കെ. കരുണാകരന്‍, കെ. രാമചന്ദ്രന്‍ എന്നിവരെയും ആദരിച്ചു. കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് കാര്‍ന്നോന്‍ തെയ്യം, പുതിയ ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റയില്‍ ചാമുണ്ഡി,ഗുളികന്‍ എന്നീ തെയ്യക്കോലങ്ങളും അരങ്ങിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *