കാഞ്ഞങ്ങാട് : ഡിസംബര്‍ 3 മുതല്‍ 5 വരെ പടന്നക്കാട് ഗുഡ് ഷെപേഡ് ചര്‍ച്ച് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സംസ്ഥാന കാരംസ് ചാമ്പ്യന്‍ഷിപ്പിനു സംഘാടക സമിതി രൂപീകരിച്ചു.
ഇതാദ്യമായി ജില്ലയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് ജില്ലാ കാരംസ് അസോസിയേഷനാണ് ആതിഥ്യമരുളുന്നത്. സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. കാരംസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രഫ.കെ.പി ജയരാജന് അധ്യക്ഷത വഹിച്ചു. പടന്നക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ഹസീന റസാഖ് തായലക്കണ്ടി, നീലേശ്വരം നഗരസഭ വൈസ് ചെയര്മാന് പി.പി മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലര്‍, അബ്ദുല്‍റസാഖ് തായലക്കണ്ടി, കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡന്റ് പി പ്രവീണ്‍ കുമാര്‍, കെ.വി രാഘവന് മാസ്റ്റര്‍, വൈ.എം.സി ചന്ദ്രശേഖരന്, ടി സത്യന് പടന്നക്കാട്, എ ശബരീശന്, കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് ട്രഷറര്‍ എ സുബൈര്‍, കെ.വി ജയന് വെള്ളിക്കോത്ത്, സി സുകുമാരന്‍ മാസ്റ്റര്‍, കെ നാരായണന് ചെറുവത്തൂര്‍, കാരംസ് അസോസിയേഷന് ജില്ലാ ട്രഷറര്‍ ഗണേഷ് അരമങ്ങാനം, വൈസ് പ്രസിഡന്റ് ടി.ജെ സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായ എം.എം ഗംഗാധരന്, എം വിശ്വാസ്, മനോജ് പള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറിമാരായ കെ.എസ് ഹരി കുമ്പള സ്വാഗതവും കെ.വി സുധാകരന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കായികവകുപ്പു മന്ത്രി വി അബ്ദുല്റഹ്മാന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഇ ചന്ദ്രശേഖരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്, സംസ്ഥാന കാരംസ് അസോസിയേഷന് പ്രസിഡന്റ് പി.എസ് മനേക്ഷ് (രക്ഷാ), കെ.വി സുജാത (ചെയ), പി.പി മുഹമ്മദ് റാഫി (വര്‍ക്കിങ് ചെയ), വി സുകുമാരന്‍, എം അസിനാര്‍, അഡ്വ.പി.കെ ചന്ദ്രശേഖരന്, എം ബല്‍രാജ്, ഐശ്വര്യ കുമാരന്, അബ്ദുല്‍റസാഖ് തായിലക്കണ്ടി, സി യൂസഫ് ഹാജി, രാഘവന് വെളുത്തോളി സി.കെ ബാബുരാജ്, മുത്തലീബ്, കെ.വി രാഘവന് മാസ്റ്റര്‍ (വൈസ് ചെയ), ശ്യാംബാബു വെള്ളിക്കോത്ത് (ജന.കണ്), ടി.ജെ സന്തോഷ് (ഓര്‍ഗനൈസിങ് സെക്ര), കെ.എസ്.ഹരി കുമ്പള, കെ.വി സുധാകരന്,
വി.വി രാജേഷ,് കൃഷ്ണ, വിശ്വാസ് പള്ളിക്കര (ജോ.കണ്), ഗണേഷ് അരമങ്ങാനം (ട്രഷ). മനോജ് പള്ളിക്കര (ടൂര്‍ണമെന്റ് കോ- ഓര്‍ഡിനേറ്റര്‍). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.