ഉദുമ : പിണറായി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ, നീതി നിഷേധത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഉദുമ ടൗണില്‍ ‘ഞാന്‍ പെണ്ണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാത്രി നടത്തം സംഘടിപ്പിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ഗീതാകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരി ശ്രീധരന്, ജില്ലാ സെക്രട്ടറി ശ്രീജ പുരുഷോത്തമന്,മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വി.ശോഭന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്, ബിന്ദു വിജയന്, കാര്‍ത്ത്യായനി ബാബു, പുഷ്പ വിജയന്, നിഷിത സുകുമാരന്‍ എന്നിവര്‍ നേതത്വം നല്കി. സമാപന യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബി.ബാലകൃഷ്ണന് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, കെ.വി.ശ്രീധരന്, സേവാദള്‍ ജില്ലാ സെക്രട്ടറി മജീദ് മാങ്ങാട്, കമലാക്ഷന്‍ നാലാംവാതുക്കല്, കൃഷ്ണന് പള്ളം, മുഹമ്മദ് പടിഞ്ഞാര്‍ എന്നിവര്‍ സംസാരിച്ചു.