കാസറഗോഡ്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് മാലിക് ദീനാര്‍ ആശുപത്രിയുമായി ചേര്‍ന്ന് ഹെല്‍ത്ത് ഡ്രൈവ് സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ക്യാമ്പ് ക്ലബ്ബ് കെട്ടറി അബ്ദുള്‍ ഖാദിറിന്റെ അധ്യക്ഷതയില്‍ ടൗണ്‍ സബ് ഇന്‍സ്‌പെകര്‍ വിഷ്ണു പ്രസാദ് പി എസ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് റീജിയന്‍ ചെയര്‍ പേര്‍സന്‍ വി വേണുഗോപാല്‍ മുഖ്യാതിഥിയായി. മാലിക് ദീനാര്‍ ഹോസ്പിറ്റര്‍ മാനേജിഗ് ഡയരകര്‍ അന്‍വര്‍ സാദത്ത് ആശംസകള്‍ അര്‍പ്പിച്ചു. ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡംഗം ആസിഫ് നന്ദി പറഞ്ഞു. ജീവിതചര്യ രോഗ നിര്‍ണയത്തിനോടൊപ്പം ക്യാമ്പില്‍ പരിശോധനക്കെത്തുന്നവരുടെ തുടര്‍ചികിത്സയും നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്