പെര്‍ള: എബിവിപി മുള്ളേരിയ നഗര്‍ സമ്മേളനം എബിവിപി സംസ്ഥാന ജോ : സെക്രട്ടറി ഇ.യു ഈശ്വര പ്രസാദ് ഉദ്ഘാടനം ചെയ്തു. നഗര്‍ പ്രസിഡന്റ് അഭിലാഷ് ഉക്കിനടുക്ക അദ്ധ്യക്ഷത വഹിച്ചു. ഭാഗ്യ, ചൈത്ര എന്നിവര്‍ സംസാരിച്ചു. നളന്ദ കോളേജിനു മുന്നില്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥി റാലി സമ്മേളന നഗരിയില്‍ സമാപിച്ചു. പുതിയ നഗര്‍ പ്രസിഡന്റായി ഗൗതം കൊടവഞ്ചി, സെക്രട്ടറിയായി നിതിന്‍ ബെലിഞ്ച എന്നിവരെ തിരഞ്ഞെടുത്തു.