CLOSE

ബണ്ടംകൈ – അട്ടേന്റെക്കയ-തങ്കേത്തടുക്കം പുതിയ മണ്‍ റോഡ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു

Share

കുറ്റിക്കോല്‍: കരിവേടകം പതിനൊന്നാം വാര്‍ഡില്‍ ബണ്ടംകൈ അട്ടേന്റെക്കയ തങ്കേത്തടുക്കം മണ്‍റോഡ് നിര്‍മ്മാണപ്രവര്‍ത്തി ആരംഭിച്ചു. പതിനേഴില്‍ പരം കുടുംബങ്ങള്‍ക്കും നാല്‍പതില്‍പരം ഭൂവുടുമകള്‍ക്കും സഞ്ചാരപ്രദമായ റോഡിന് രണ്ട് കിലോമിറ്ററിലധികം നീളമുണ്ട്. അട്ടേന്റെക്കയ കോളനിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും എഴുന്നൂറ് മീറ്ററിലധകം നീളം നടവഴി മാത്രമായിരുന്നു നാളിതുവരെ.

മൂന്നര മീറ്റര്‍ വീതിയില്‍ ഗുണഭോക്താക്കള്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന് സ്ഥലം ഭാനമായി നല്കി പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ട സമ്മതപത്രത്തില്‍ ഒപ്പ് വെച്ചു. ബണ്ടംകൈ പ്രദേശത്തുള്ളവര്‍ക്ക് പടുപ്പ് വഴിയോ കരിവേടകം വഴിയോ ആറ് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്രമേ തങ്കത്തടുക്കത്ത് എത്തിച്ചേരാന്‍ സാധിക്കുകയുള്ളു.

നൂര്‍ദ്ദിന്‍ ബണ്ടംകൈയുടെ അധ്യക്ഷതയില്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേല്‍ കുറ്റിയടിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുകന്ദന്‍ ബണ്ടംകൈ, സെയ്പ്പു പടുപ്പ്, ശ്രീനിഷ് ബണ്ടംകൈ
ഷാജി പള്ളിക്കാട്, ജയചന്ദ്രന്‍ നായര്‍ കറുവണിക്കോല്‍, മോഹനന്‍ അട്ടേന്റെക്കയ, അനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *