രാജപുരം: അപകടത്തെ തുടര്ന്ന്മുപ്പത് വര്‍ഷങ്ങളായി ശരിരംതളര്ന്ന് കിടപ്പിലായ പനത്തടി പഞ്ചായത്തിലെ രണ്ടാം വാര്ഡിലെതിമ്മന് ചാലിലെ മോഹന്‍ ദാസിന് പനത്തടി പഞ്ചായത്ത് അനുവദിച്ച ഇലക്ട്രിക്കല്‍ വീല്‍ ചെയര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് കൈമാറി. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ രണ്ടാം വാര്‍ഡ് മെമ്പറും വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പെഴ്സണുമായ ലത അരവിന്ദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ സുപ്രിയ ശിവദാസ്, ഒന്നാം വാര്‍ഡ് മെമ്പര്‍ മഞ്ചുഷ, അസി. സെക്രട്ടറി ജോസ് എബ്രാഹം, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷാബിന, പ്ലാന്‍ കോര്‍ഡിനേറ്റര്‍ രാജേഷ്, ഒ.സി ശ്രീകുമാര്‍, എന്നിവര്‍ സംബന്ധിച്ചു.