CLOSE

വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരി കൊടുക്കല്‍ അടിയന്തിരം

Share

പാലക്കുന്ന് : പാലക്കുന്ന് കഴക പരിധിയിലെ വിവിധ വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരികൊടുക്കല്‍ അടിയന്തിരത്തിന് (പുതിയൊടുക്കല്‍) തുടക്കമായി. പത്താമുദയ ഉത്സവത്തിന് ശേഷം കരിപ്പോടി തറയില്‍ വീട് തറവാട്ടിലാണ് ഈ വാര്‍ഷിക അടിയന്തിരത്തിന് തുടക്കം കുറിച്ചത്. കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചിവളപ്പ് തായത്ത് തറവാട്ടില്‍ 28നും പൂച്ചക്കാട് തായത്ത് തറവാട്ടില്‍ ഡിസംബര്‍ ഒന്നിനും പുത്തരി കൊടുക്കല്‍ നടക്കും.

വിഷുവിന് മുന്‍പേ മിക്ക തറവാടുകളിലും അടിയന്തിരം പൂര്‍ത്തിയാകും. ഇനിയുള്ള മാസങ്ങളില്‍ അവരവര്‍ക്ക് സൗകര്യപ്പെടുന്ന ദിവസങ്ങളില്‍ തറവാടുകളില്‍ കുലകൊത്തലും പുത്തരി കൊടുക്കലും നടക്കും. തറവാട്ടംഗങ്ങളുടെയും സന്താനങ്ങളുടെയും ഒത്തുചേരല്‍ കൂടിയാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക.

Leave a Reply

Your email address will not be published.