പാലക്കുന്ന് : കോട്ടിക്കുളം വില്ലേജില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കരിപ്പോടി, തിരുവക്കോളി, പട്ടത്താനം പ്രദേശങ്ങളിലൂടെയാണ് നിര്‍ദ്ദിഷ്ട കെ റെയില്‍ പദ്ധതി കടന്നു പോകുന്നത്. ഈ മേഖലയില്‍ നിന്ന് ഒട്ടനവധി കുടുംബങ്ങളെ ഇതിനായി കുടിയൊഴിപ്പിക്കേണ്ട സാഹചര്യത്തില്‍, അലൈന്മെന്റില് ആവശ്യമായി മാറ്റം വരുത്തി പദ്ധതി നടപ്പാക്കണമെന്ന് എന്‍.എസ്.എസ്. കരിപ്പോടി കരയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. സുകുമാരന്‍ നായര്‍ അധ്യക്ഷനായി. സെക്രട്ടറി എ. രാഘവന് നായര്‍, ട്രഷറര്‍ എം. ഗംഗാധരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.