ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്പെഷ്യല്‍ ഒപി സേവനങ്ങള്‍ ആപ്പിലൂടെ വേഗത്തില്‍ ലഭിക്കും.
സ്കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെ നല്കുന്നതിനും് ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിന്നും മരുന്നുകള്‍ വാങ്ങാം. സമീപ ഭാവിയില്‍ ഒ.പി, സ്പെഷ്യല്‍ ഒപി സേവനങ്ങള്‍ ഈ രീതിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ സാധിക്കും. ടെലി മെഡിസിന് സൗകര്യം ഒരുക്കുന്നതിലൂടെ രോഗികള്‍ക്ക് സേവനങ്ങള്‍ വീട്ടില്‍ ലഭിക്കും. ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളില്‍ പോലും സേവനങ്ങള്‍ നല്‍കാനും കഴിയും. m-Homoeo ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും https://play.google.com/store/apps/details?id=org.keltron.ahims എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.