CLOSE

തുളുനാട് ബുക്‌സ് പ്രസിദ്ധീകരിച്ച അനിത ശ്രീധരന്റെ ‘സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.

Share

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തില്‍ മാവുങ്കാല്‍ സ്വദേശിയായ അനിത ശ്രീധരന്റെ ആദ്യ കഥാ സമാഹാരമാണ് ‘സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി’. വിവാഹിതയായി വിദേശത്ത് കുടുംബിനിയായി താമസിക്കുന്നതിന് ഇടയിലാണ് ഈ കോവിഡ് കാലത്ത് അനിത കഥകള്‍ എഴുതിത്തുടങ്ങിയത്. സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കാഞ്ഞങ്ങാട് തുളുനാട് ബുക്‌സ് ഇത് കഥാസമാഹാരമായി പുറത്തിറക്കിയിരിക്കുകയാണ് . പുസ്തക പ്രകാശന പരിപാടി അഡ്വക്കറ്റ് പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ടി. കെ സുധാകരന്‍ അധ്യക്ഷനായി പുസ്തകം സാഹിത്യകാരന്‍ സുറാബ് ടി.കെ ഡി മുഴപ്പിലങ്ങാടിനു നല്‍കി പ്രകാശനം ചെയ്തു. പ്രകാശന്‍ കരിവെള്ളൂര്‍ പുസ്തകപരിചയം നടത്തി. ചടങ്ങില്‍ ടി. കെ. നാരായണന്‍, എന്‍. ഗംഗാധരന്‍, രാഘവന്‍ മാസ്റ്റര്‍,ഇ.വി. അശോകന്‍,ഡോക്ടര്‍ അനുശ്രീ ശ്രീധരന്‍, സജിത കെ.എം, സുരേഷ് കുമാര്‍ നീലേശ്വരം, ഡോക്ടര്‍ ടി. എം.സുരേന്ദ്രനാഥ് പ്രേമചന്ദ്രന്‍ ചോമ്പാല, കുഞ്ഞിക്കണ്ണന്‍ നായര്‍ എസ്.എ. എസ്.നമ്പൂതിരി അനിത ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published.