CLOSE

മധു മുതിയക്കാല്‍ വീണ്ടും സെക്രട്ടറി.ഏരിയാ കമ്മറ്റിയിലേക്ക് മല്‍സരിച്ചവര്‍ക്ക് പരാജയം

Share

പ്രതിഭാരാജന്‍

ഉദുമ ഏരിയ സമ്മേളനത്തിനു പരിസമാപ്തമായി. ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ്പിനു ശേഷം ഒഴിവു വന്ന ഏരിയാ സെക്രട്ടറി സ്ഥാനത്തിലേക്ക് പകരം വന്നതായിരുന്നു മധു മുതിയക്കാല്‍. തന്റെ നേതൃത്വത്തില്‍ മുഴുവന്‍ സഖാക്കളേയും ഏകോപിപ്പാനും, നയിക്കാനും കമ്മറ്റിയെ സജ്ജമാക്കിയതിന്റെ അംഗീകാരമായി സെക്രട്ടറി ചുമതല വീണ്ടും മധുവിനെത്തന്നെ ഏല്‍പ്പിക്കാനായിരുന്നു സമ്മേളനം തീരുമാനമെടുത്തത്.

സമ്മേളനം -ചര്‍ച്ച – മികവുറ്റതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ അടിസ്ഥാനപരമായ പോരായ്മകള്‍ മുതല്‍ നേരിട്ട വെല്ലുവിളികള്‍ , നേരിടാനിരിക്കുന്നവ വര്‍ദ്ധിച്ച ആത്മവീര്യത്തോടെ സമ്മേളനം ചര്‍ച്ചക്കെടുത്തു.

പാര്‍ട്ടിക്ക് എന്നും മേല്‍കോയ്മ അവകാശപ്പെടാവുന്ന പ്രദേശം ധാരാളമുണ്ടെങ്കിലും, വന്നു ചേര്‍ന്ന പോരായ്മകള്‍ ചര്‍ച്ച ചെയ്യാനും, തിരുത്താനും സമ്മേളനം തയ്യാറായി. പാര്‍ട്ടിയെ പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായി എങ്ങനെ മുന്നോട്ടു നയിക്കാം എന്നതില്‍ എടുക്കേണ്ടുന്ന അടവു നയ ചര്‍ച്ചകള്‍ സജീവങ്ങളായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഏരിയക്കത്തുള്ള ഉള്‍ഗ്രാമങ്ങളുടെ സാമൂഹ്യ ഘടനയും , വോട്ടര്‍മാരുടെ മനസും പഠിക്കാന്‍ സമ്മേളനത്തോടൊപ്പം ഉയര്‍ന്നു വന്ന ചര്‍ച്ചകള്‍ ഉപകാരപ്പെട്ടു. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍, സ്ത്രീകള്‍, തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്താന്‍ ഉദകും വിധം ഏരിയാകമ്മറ്റിയെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. അതിനായാണ് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയത്

കളനാട്, ഉദുമ, പാലക്കുന്ന് ലോക്കലുകളില്‍ പാര്‍ട്ടി ഇനിയും ശക്തിപ്പെടേണ്ടതുണ്ട് എന്ന് കണ്ടെത്തിയ പാര്‍ട്ടി, മല്‍സ്യ തൊഴിലാളി രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിലേക്കും, അതിന്റെ ഭാഗമായി പാലക്കുന്ന് ലോക്കല്‍ കമ്മറ്റിയിലേക്ക് പുതിയ നേതൃത്വം ഉരുത്തിരിഞ്ഞു വന്നതായും വിലയിരുത്തി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരോട്ടമുള്ളപ്പോഴും ഉറച്ച പിന്‍ബലം പാര്‍ട്ടിക്കു ലഭിക്കുന്നില്ലെന്നും, ഗ്രാമങ്ങളില്‍ പൊതുവേ, പ്രത്യേകിച്ച് തീരമേഖലകളിലെ വര്‍ഗീയ പ്രവണതയെ ചെറുത്തു തോല്‍പ്പിക്കാന്‍ കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് കണ്ടെത്തി.

മെച്ചപ്പെട്ടിരുന്ന ഉദുമ പിറകോട്ടു പോയതിനുള്ള കാരണങ്ങള്‍ വിലയിരുത്തപ്പെട്ടു. യുവജന വിഭാഗങ്ങള്‍ ശക്തിപ്പെടേണ്ടതും, മഹിള ശക്തിപ്പെടേണ്ടതുണ്ടെന്നും, വര്‍ഗ ബഹുജന സംഘടനകള്‍ കൂടുതല്‍ വളരേണ്ടതുണ്ടെന്നും സമ്മേളനം കണ്ടു. ഉദുമാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മിയും പള്ളിക്കരയിലെ ശാന്തയോടൊപ്പം ഏരിയാ തലത്തിലെത്തിച്ചേര്‍ന്നതും, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരു പ്രതിനിധി കൂടി കടന്നു വന്നതും തുടര്‍ പ്രവര്‍ത്തനത്തിന്റെ മേന്മ വര്‍ദ്ധിപ്പാന്‍ ഇടവന്നേക്കും. കഴിഞ്ഞ സമ്മേളനക്കാലത്ത് പി. ലക്ഷ്മിയെ തഴഞ്ഞതിനോടുള്ള നീരസത്തിന് ഇതോടെ ശമനമുണ്ടാകും.

സമ്മിശ്ര വിശ്വാസികളുടേയും അധികരിച്ചു വരുന്ന അന്ധവിശ്വാസിത്തിന്റേയും ഇടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രീയ സ്വത്വബോധം ജാതി മതവര്‍ഗീയ ബോധത്തിനു അടിമപ്പെട്ടു പോകുന്നത് സ്വയം നിയന്ത്രിക്കാന്‍ സാധിക്കണമെന്ന് നേതൃത്വം ഓര്‍മ്മപ്പെടുത്തി.
എല്ലാ വീടും എന്റേത്. സകലരും തന്റെ കുടുംബം എന്ന പഴയ പല്ലവി തേച്ചു മിനുക്കാനും നിലവില്‍ കാര്യക്ഷമമല്ലാത്ത മേഖലകളില്‍ പാലയേറ്റിവ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനമുണ്ടായി.

മല്‍സരിക്കുവാന്‍ ആളുണ്ടായിരുന്നുവെങ്കിലും സമ്മേളനം ഔദ്യോകിക പാനലിടൊപ്പം നിലയുറപ്പിച്ചു. മുഴുവന്‍ പ്രതിനിധികളേയും ഏകീകരിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാനുള്ള മധുമുതിയക്കാലിന്റെ പ്രവര്‍ത്തന രീതി ഈ വിജയത്തിനുദാഹരണമായി. ഏരിയാ കമ്മറ്റിയിലേക്ക് ന്യൂനപക്ഷ വിഭാഗത്തിനു പുറമെ, പിന്നോക്ക വിഭാഗങ്ങളിലേക്കും വ്യാപാരി രംഗത്തു നിന്നും, സാംസ്‌കാരിക രംഗത്തുനിന്നും പ്രാതിനിദ്ധ്യമുണ്ടായതും അത് അംഗീകരിക്കപ്പെട്ടതും സമ്മേളന മികവിന്റെ പ്രൗഡി വര്‍ദ്ധിച്ചതായി വിലയരുത്തപ്പെടുന്നു.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published.