പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ചിറമ്മല്‍ പ്രാദേശിക സമിതിയി വിപുലമായ ആദരിക്കലും അനുമോദനങ്ങളും ചികിത്സാസഹായ വിതരണവും സംഘടിപ്പിച്ചു. സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് രാഘവന് തല്ലാണി അധ്യക്ഷനായി. ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന് പാത്തിക്കാല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്, മുന്‍ പ്രസിഡന്റുമാരായ സി.എച്ച് നാരായണന്, അഡ്വ.കെ ബാലകൃഷ്ണന്, ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരന്, സെക്രട്ടറി വീണാ കുമാരന്, ട്രഷറര്‍ സുകുമാരി അമ്പാടി, പ്രഭാകരന് പാറമ്മല്‍, മഞ്ഞളത്ത് നാരായണന് എന്നിവര്‍ പ്രസംഗിച്ചു.

പത്താം ക്ലാസില്‍ എ പ്ലസ് നേടിയ കൃഷ്ണപ്രിയ കുഞ്ഞികൃഷ്ണന്, സാഹിത്യ സദാനന്ദന്, നികിത അശോകന്, ഗോപിഷ ഗംഗാധരന്, ദിയ മനോഹരന്, ഹൃദ്യ മുരളീധരന്, ശ്രേയ രഞ്ജിത്ത്, പ്ലസ് ടുവില്‍ എ പ്ലസ് നേടിയ അജിഷ മോഹന്‍, എം.ഡി.എസ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഡോ. സി.കെ. ആതിര എന്നിവരെ അനുമോദിച്ചു. 80 പിന്നിട്ട 20 അംഗങ്ങളെ ഗുരുദക്ഷിണയും പുരസ്കാരവും നല്കി ആദരിച്ചു. അഞ്ചു പേര്‍ക്ക് ചികിത്സാ സഹായവും നല്കി.