പാലക്കുന്ന് : പ്രസാദം ഇളനീരായി നല്‍കുന്ന അപൂര്‍വ സമ്പ്രദായത്തോടെ തിരുവക്കോളി തിരൂര്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് വയല്‍ക്കോല ഉത്സവം സമാപിച്ചു. തിരുവക്കോളി തിരൂര്‍ ‘നഗരസഭ’യിലെ നാനാജാതി വിഭാഗത്തില്‍ പെടുന്ന നൂറു കണക്കിന് വീടുകളില്‍ നിന്ന് നിശ്ചിത തുക ‘വയച്ചില്‍’ സ്വരൂപിച്ചിച്ചാണ് ഇവിടെ വാര്‍ഷിക വയല്‍ക്കോലം ഉത്സവം നടത്തുന്നത്. പ്രസാദമായി ഈ വീട്ടുകാര്‍ക്കെല്ലാം ചെത്തി മിനുക്കിയ ഇളനീര്‍ നല്‍കും. എം.വി. ശ്രീധരന്‍ (പ്രസി), വി.വി. കൃഷ്ണന്‍(സെക്ര), കെ. എന്‍. വിനോദ് കുമാര്‍(ട്രഷ) എന്നിവരാണ് ദേവസ്ഥാന നഗരസഭയുടെ നിലവിലെ ഭാരവാഹികള്‍. ശനിയാഴ്ച തെയ്യം കൂടലിനും കുളിച്ചുതോറ്റത്തിനും ശേഷം പാര്‍ഥസാരഥി ക്ഷേത്ര അയ്യപ്പ സേവാസംഘത്തിന്റെ കാഴ്ചാവരവുണ്ടായി. ഞായറാഴ്ച രാവിലെ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാടും വൈകീട്ട് ഗുളികന്‍ തെയ്യക്കോലവും കെട്ടിയാടി.
കോവിഡ് മാനദണ്ഡം പാലിച്ച് പതിവ് സമൂഹ സദ്യ ഒഴിവാക്കിയെങ്കിലും ഉത്സവം കാണാനെത്തിയ വിശ്വാസികള്‍ക്ക് പായസ വിതരണം ഉണ്ടായിരുന്നു.
കുറിപ്പ് off track : അപൂര്‍വ പദപ്രയോഗങ്ങളാണ് ഇവിടത്തെ പ്രത്യേകത. കുറേപ്രദേശങ്ങള്‍ ചേര്‍ന്ന ‘നഗരസഭ’ക്കാണ്
ദേവസ്ഥാനം നടത്തിപ്പ്.. ഹിന്ദുമതത്തിലെ എല്ലാ വിഭാഗം ജാതിയില്‍ പെട്ടവരും ഈ നഗരസഭയില്‍ പെടും. അവരെല്ലാം ഈ ഉത്സവത്തിന് വയച്ചില്‍ നല്‍കണം.. നിശ്ചിത തുകയാണത്. ഉത്സവനന്തരം ഇളനീര്‍ പ്രസാദമായി നല്‍കും.. ഇതോടൊപ്പം അയച്ച ഫോട്ടോയും അപൂര്‍വ ദൃശ്യമാണ്.