CLOSE

പാലക്കുന്ന് ലയണ്‍സ് ക്ലബ്ബിന്റ സേവന പരിപാടികള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ തുടക്കമിട്ടു

Share

പാലക്കുന്ന് : ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ
യുടെ ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തിന് പാലക്കുന്ന് ലയണ്‍സ് ക്ലബ് സ്വീകരണം നല്‍കി. പള്ളിക്കര റെഡ്മൂണ്‍ ബീച്ച് വേദിയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കുമാരന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബിന്റെ രണ്ട് പുതു സേവന പരിപാടികള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ജനമൈത്രി പോലീസുമായി സഹകരിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സൈബര്‍ ലോകത്തെ അപകടത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്ന വിദഗ്ധരുടെ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് ജനുവരി മുതല്‍ ജൂണ്‍ വരെ മാസത്തില്‍ രണ്ടു തവണയും നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിപുലമായ ക്യാമ്പയിനും ബോധവല്‍ക്കരണ ക്യാമ്പ് ഡിസംബറിലും നടത്തും. പ്രോഗ്രാം ഡയറക്ടര്‍ പി.എം. ഗംഗാധരന്‍, സെക്രട്ടറി റഹ് മാന്‍ പൊയ്യയില്‍, റീജിയന്‍ ചെയര്‍പേഴ്സന്‍ വി. വേണുഗോപാലന്‍, സോണ്‍ ചെയര്‍പേഴ്സന്‍ ഫറൂക് കാസ്മി, സാലി യോഹന്നാന്‍, പി.എസ്.സൂരജ്, സതീശന്‍ പൂര്‍ണിമ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *