CLOSE

സ്‌കൂള്‍ പ്രവര്‍ത്തിസമയം രാവിലെ 8.30 മുതല്‍ ഒരു മണിവരെയാക്കി പരിഷ്‌കരിക്കുക: സപര്യ കേരളം

Share

കാഞ്ഞങ്ങാട്: സ്‌കൂള്‍ പ്രവര്‍ത്തി സമയം രാവിലെ എട്ടരയ്ക്ക് ആരംഭിച്ചു ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിപ്പിയ്ക്കുന്ന രീതിയില്‍ ക്രമീകരിക്കാനുളള നടപടി ചര്‍ച്ച ചെയ്യണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് പരിഷ്‌കരണം പരീക്ഷിക്കാനുളള അവസരമാണ്. മാത്രമല്ല കുട്ടികള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌കൂളില്‍ ഇടപഴകുന്നത് ഒഴിവാക്കാനും സ്‌കൂള്‍ സാനിറ്റൈസ് ചെയ്യാന്‍ കൂടുതല്‍ സമയവും ലഭിക്കും. ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ പഠനം, കലാ കായിക പരിശീലനം, സ്വയം പഠനം എന്നിവ യ്ക്ക് അധികസമയവും ലഭിക്കും. വര്‍ധിച്ചു വരുന്ന ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സ്‌കൂള്‍ സമയമാറ്റത്തിലൂടെ ഒരളവുവരെ സാധ്യമാകും. കേരളത്തിലെ മുഴുവന്‍ അദ്ധ്യാപകരക്ഷാകര്‍ത്തൃസമിതിയുടേയും അഭിപ്രായമാരാഞ്ഞ് 2022 ജനുവരി ഒന്നു മുതല്‍ നടപ്പാക്കാനുളള ചര്‍ച്ച നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ആര്‍.സി.കരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *