ഉദുമ: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ച് കെ.എസ്.കെ.ടി. യു.പ്രവര്‍ത്തകര്‍ ജനകീയ പ്രമേയ അവതരണ സദസ്സ് സംഘടിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട് തോട്ടം കിഴക്കേക്ക രയില്‍ കെ.എസ്.കെ.ടി യു. ജില്ലാ സെക്രട്ടറി കെ.വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. അനിത അധ്യക്ഷയായി. എന്‍. സുരേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.കെ.എസ്.കെ.ടി. യു. പള്ളിക്കര വില്ലേജ് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. വില്ലേജ് സെക്രട്ടറി കെ.വി. ഗംഗാധരന്‍ ,പി.വാസു, ആര്‍.ബാലകൃഷ്ണന്‍, പ്രദീപ് കാട്ടാമ്പള്ളി, കെ.രവി, അനില, ഗീത എന്നിവര്‍ സംസാരിച്ചു.