CLOSE

നവംബര്‍ 9 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല ബസ് സമരവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ

Share

കാസര്‍ഗോഡ്: കേരള സ്റ്റേറ്റ്ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നവംബര്‍ 9 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല ബസ് സമരത്തിന്റെ മുന്നോടിയായി നവംബര്‍ ആറിന് രാവിലെ 11 മണിക്ക് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് ധര്‍ണ്ണയും പ്രകടനവും നടത്തി. ധര്‍ണ്ണ നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം സി. എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഹോസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി സുകുമാരന്‍ നന്ദിയും പറഞ്ഞു. സി രവി, കെ.എന്‍ ബാലകൃഷ്ണന്‍, എം.എ അബ്ദുല്ല, രാജന്‍ അക്ഷയ, സലിം സര്‍വ്വ, രവി ചോയീസ്, നിരഞ്ജന്‍ കെബിടി, ജനാര്‍ദ്ദനന്‍, മധുസൂദനന്‍, ഫാറൂഖ് എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *