പാലക്കുന്ന് : ഡി വൈ എഫ് ഐ ആറാട്ടുകടവ് 2nd യൂണിറ്റിന്റെ നേതൃത്വത്തില്‍ അസംഘടിക തൊഴിലാളികള്‍ക്കുള്ള ഇശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ എ കെ ജി ക്ലബ്ബില്‍ വച്ച് നടത്തി. പരിപാടി ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് സഞ്ജിത്തിന്റെ ആദ്ധ്യക്ഷതയില്‍ സി പി ഐ എം ആറാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറി അശോകന്‍ സി കെ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശരത്ത് സ്വാഗതം പറഞ്ഞു. സി എസ് സി. ഡിജിറ്റല്‍ സേവ വി എല്‍ ഇ പ്രശോഭ് കുമാര്‍ ഇ കെ. ജോബിഷ് സ്‌കറിയ, റീന വര്‍ഗ്ഗീസ്, മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു.
