കാസര്‍കോട്:കെ.എസ്.ടി.എ 31-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കാസര്‍കോട് ഉപജില്ലാകമ്മറ്റി അധ്യാപക കലാമേള സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മ്മല്‍കുമാര്‍ കാടകം ഉദ്ഘാടനം ചെയ്തു. ടി. മധുപ്രശാന്ത് അധ്യക്ഷനായി. സംസ്ഥാനകമ്മറ്റി അംഗം എന്‍.കെ.ലസിത, സി. പ്രശാന്ത്, കെ.കെ.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ. ജഗദീഷ് സ്വാഗതവും എം മണികണ്ഠന്‍ നന്ദിയും പറഞ്ഞു.