പനത്തടി : കുടുംബശ്രീ ജില്ലാ മിഷന് കാസര്‍ഗോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്‍ട്രപ്രണര്‍ ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം പരപ്പ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ വെള്ളക്കല്ല് ആരംഭിച്ച ടൈലറിങ് ആന്റ് അനാദികച്ചവടം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന് എ.ഡി.എം.സി ഹരിദാസ് ഡി, എം .ഇ കണ്‍വീനര്‍ യശോദ വിജയന്, ഷെരീഫാ എം. എം, എം ഇ. സി മാരായ ജിന്‍സി ബിനോയ്, ഷൈനിതോമസ് എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മാധവി സ്വാഗതവും എ ഡി എസ് സെക്രട്ടറി സ്നേഹി ഷാജി നന്ദിയും പറഞ്ഞു.