CLOSE

കപ്പലോട്ടക്കാര്‍ക്ക് ക്ഷേമ പെന്‍ഷന്‍ വേണം: മര്‍ച്ചന്റ് നേവി ക്ലബ്

Share

പാലക്കുന്ന്: രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ നിര്‍ണായക പങ്കാളികളാണ് മര്‍ച്ചന്റ് നേവി ജീവനക്കാര്‍. ജോലിയില്‍ നിന്ന് വിരമിച്ച നല്ലൊരു വിഭാഗം കപ്പലോട്ടക്കാരും ജീവിത ദുരിതക്കയത്തിലാണ്. നാട്ടിലെ സാധാരണക്കാരന് കിട്ടുന്ന പ്രതിമാസ ക്ഷേമ പെന്‍ഷന്‍ പോലും കിട്ടാത്തവരാണ് ഇവരില്‍ ഭൂരിപക്ഷവും. രാജ്യത്തിന്റെ രണ്ടാം നിര സുരക്ഷാ ഭടന്മാരായ (Second Line of Defence ) മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക്, ഗോവ സര്‍ക്കാര്‍ ആരംഭിച്ച മാതൃകയില്‍ കേരളത്തിലും പെന്‍ഷന്‍ പദ്ധതി വേണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. കാസര്‍കോട് ഗവര്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

ഭാരവാഹികള്‍ : പാലക്കുന്നില്‍ കുട്ടി (പ്രസിഡന്റ്), പി.വി. കുഞ്ഞിക്കണ്ണന്‍, കെ. പ്രഭാകരന്‍(വൈ. പ്രസി), യു.കെ ജയപ്രകാശ് (ജനറല്‍ സെക്രട്ടറി), കെ. ഇബ്രാഹിം, സി. ആണ്ടി (സെക്രട്ടറി), കൃഷ്ണന്‍ മുതിയക്കാല്‍ (ഖജാന്‍ജി), വി. കരുണാകരന്‍ മംഗളുരു (ചീഫ് പാട്രണ്‍).

Leave a Reply

Your email address will not be published. Required fields are marked *