പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് പള്ളിക്കര ബീച്ചില്‍ സൗഹൃദ സംഗമം നടത്തി. പ്രസിഡന്റ് കുമാരന് കുന്നുമ്മല്‍ അധ്യക്ഷനായിരുന്നു. ലേഡി ലയണ്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത സിനി സതീശനെയും ലിയോ പ്രസിഡന്റായ കെ. ശലഭയെയും പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ
ടി.വി. ശിവാനിയെയും അനുമോദിച്ചു.
റഹ്മാന് പൊയ്യയില്‍, സതീശന് പൂര്‍ണിമ, പി.എം. ഗംഗാധരന്, ആര്. കൃഷ്ണപ്രസാദ്, പിമോഹനന്‍, എന്‍. ബി. ജയകൃഷ്ണന്, മാങ്ങാട് കുഞ്ഞികൃഷ്ണന്, പ്രമോദ് മൂകാംബിക, ശശിധരന് പുതുക്കുന്ന്, ഷമീമ റഹ് മാന്‍, ഗീതാ കുമാരന്, മയൂഖ ശശിധരന് എന്നിവര്‍ സംസാരിച്ചു . വിവിധ കലാ സാഹിത്യ പരിപാടികളും ഉണ്ടായിരുന്നു.