പാലക്കുന്ന്: ഭാഷാ സമന്വയ വേദിയുടെ ഹിന്ദി സേവി അവാര്‍ഡ് നേടിയ വിവര്‍ത്തന സാഹിത്യകാരന് കെ.വി കുമാരന് മാസ്റ്റര്‍ക്ക് പാലക്കുന്ന് അംബിക ലൈബ്രറി
സ്വീകരണം നല്കി. അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. എ.എം. ശ്രീധരന് ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന് അധ്യക്ഷനായി. സെക്രട്ടറി പള്ളം നാരായണന്, അംബിക സ്കൂള്‍ പ്രിന്‍സിപ്പല്‍ എ. മാധവന്, ഉദുമ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ സുധാകരന് മൊട്ടമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.
അംബിക ലൈബ്രറിയുടെയും പഞ്ചായത്ത് തല നേതൃസമിതിയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. എസ്.ബി.ഐ. ലൈഫ് ഏരിയ ലേണിംഗ് ഡെവലപ്പ്മെന്റ് മാനേജര്‍ എ.കെ. ഉദയഭാനു ക്ലാസെടുത്തു. ശ്രീ നാരായണഗുരു ജയന്തിയോടനുബന്ധിച്ച് നടത്തിയ സാഹിത്യ രചന, ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. മാതൃഭൂമി സീഡിന്റെ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ അംബിക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എട്ടാം തരം വിദ്യാര്‍ഥി എ. അക്ഷിതിനെ അനുമോദിച്ചു. വിദ്യാഭ്യാസ സമിതിയുടെ സ്കോളര്‍ഷിപ്പുകളും വിതരരണം ചെയ്തു.